
കൊച്ചി: ജില്ലാ ഹോമിയോ ആശുപത്രിയിൽ ആരംഭിച്ച വന്ധ്യതാനിവാരണ ചികിത്സാ പദ്ധതിയായ ജനനിയിലൂടെ ജനിച്ച കുഞ്ഞുങ്ങളുടെ കുടുംബ സംഗമം ഇന്ന് നടക്കും. വൈകിട്ട് മൂന്നിന് പുല്ലേപ്പടി ഹോമിയോപ്പതി ആശുപത്രിക്ക് സമീപം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയേഴ്‌സ് ഹാളിൽ നടക്കുന്ന സംഗമം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. നവീകരിച്ച ഒ.പി സ്വീകരണമുറിയുടെ ഉദ്ഘാടനം ടി.ജെ. വിനോദ് എം.എൽ.എ നിർവഹിക്കും. വാർത്താസമ്മേളനത്തിൽ ഡി.എം.ഒ ഡോ. മേഴ്‌സി ഗോൻസാൽവാസ്, സൂപ്രണ്ട് ഡോ. എസ്. ശ്രീവിദ്യ, ഡോ. എസ്. സാംസൺ, ഡോ. ജെസി ഉതുപ്പ്, ഡോ. അഞ്ചു വി. ഷൈനി, ഡോ.സ്മിത ആർ. മേനോൻ എന്നിവർ പങ്കെടുത്തു.