
കൊച്ചി: വൈഗ വധക്കേസിൽ പ്രതി സനു മോഹന് കടുത്ത ശിക്ഷ വാങ്ങിക്കൊടുത്തത് കൊച്ചി സിറ്റി പൊലീസിന്റെ എട്ടു ടീമുകൾ 27 ദിവസം വിശ്രമമില്ലാതെ നടത്തിയ പഴുതടച്ച അന്വേഷണം. സാക്ഷികളില്ലാത്ത കേസിൽ സാഹചര്യ തെളിവുകൾ ചങ്ങല പോലെ കോർത്താണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.
കേസിന്റെ
നാൾവഴി
• 2021 മാർച്ച് 21 രാത്രി 7.30: തൃക്കുന്നപ്പുഴയിലെ അമ്മാവന്റെ വീട്ടിൽ നിന്ന് വൈഗയുമായി സനു യാത്ര പുറപ്പെടുന്നു
• രാത്രി 9.30: വൈഗയുമായി കാക്കനാട് കങ്ങരപ്പടിയിലെ ഫ്‌ളാറ്റിൽ
• രാത്രി 10: വൈഗയെ കൊലപ്പെടുത്തി ഷീറ്റിൽ പൊതിഞ്ഞ് കാറിൽ ഇരുത്തി
• മാർച്ച് 22 രാവിലെ 10.30: വൈഗയുടെ മൃതശരീരം മുട്ടാർ റെഗുലേറ്റർ കം ബ്രിഡ്ജിന് സമീപം കണ്ടെത്തി
• മാർച്ച് 22 -23: സനു മോഹനായി മുട്ടാർ പുഴയിൽ തെരച്ചിൽ. വൈഗയുടേത് മുങ്ങിമരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്
• മാർച്ച് 22 പുലർച്ചെ 1.46: വാളയാർ ടോൾ പ്‌ളാസയിലെ സി.സി ടിവിയിൽ സാനുവിന്റെ കാർ
• മാർച്ച് 29 മുൻ ഡി.സി.പി ഐശ്വര്യ ഡോംഗ്രെയുടെ നേതൃത്വത്തിൽ പ്രത്യേക ടീമിനെ നിയോഗിച്ചു
• മാർച്ച് 30 നാല് ഭാഷകളിൽ ലുക്ക് ഔട്ട് നോട്ടീസിറക്കി
• മാർച്ച് 31: സനുവിന് വൻ സാമ്പത്തിക ബാദ്ധ്യതയുളളതായി കണ്ടെത്തൽ
• ഏപ്രിൽ 1: സനു രാജ്യം വിടാതിരിക്കാൻ വിമാനത്താവളങ്ങളിൽ ജാഗ്രതാ നിർദേശം
• ഏപ്രിൽ 10: കൊല്ലൂർ മൂകാംബികയിലെ ബീന റെസിഡൻസിയിൽ സനു മുറിയെടുത്തു
• ഏപ്രിൽ 16: ലോഡ്ജിൽ നിന്ന് കാണാതായി
• ഏപ്രിൽ 16: സനുവിന്റെ കൂടുതൽ സി.സി.ടിവി ദൃശ്യങ്ങൾ പുറത്ത്. കർണാടകയിലെ ആറിടങ്ങളിൽ അന്വേഷണം.
• ഏപ്രിൽ 18: കർണാടകത്തിലെ കാർവാറിൽ നിന്ന് കർണാടക പൊലീസിന്റെ പിടിയിൽ
• ജൂലായ് 9: കേസിൽ 238 പേജുള്ള കുറ്റപത്രം നൽകി
• ഡിസംബർ 5: വിചാരണ നടപടികൾ തുടങ്ങി
• 2023 ഡിസംബർ 27: കേസിൽ സനു മോഹന് ജീവപര്യന്ത്യം തടവുശിക്ഷ