മൂവാറ്റുപുഴ: സ്കൂൾ വിദ്യാർത്ഥികൾക്കായി കലാകേന്ദ്ര ഫൈൻ ആർട്സ് അക്കാഡമിയുടെ സഹകരണത്തോടെ നിർമ്മല ആർട്സ് സൊസൈറ്റി നടത്തുന്ന ചിത്രരചനാ ക്യാമ്പിന്റെ ഉദ്ഘാടനം ചിത്രകാരൻ ഒണിക്സ് പൗലോസ് നിർവഹിച്ചു. നാസ് പ്രസിഡന്റ് വിൻസന്റ് മാളിയേക്കൽ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ മുനിസിപ്പൽ കൗൺസിലർ ജിനു ആന്റണി, നാസ് വൈസ് പ്രസിഡന്റ് ഷാജി പാലത്തിങ്കൽ, പി.പി. എബ്രഹാം, പ്രോഗ്രാം കോ ഓർഡിനേറ്റർ ബെൻസി മണിത്തോട്ടം, നാസ് സെക്രട്ടറി ഒ.എ. ഐസക്ക് എന്നിവർ സംസാരിച്ചു.