അങ്കമാലി: മഞ്ഞപ്ര ചന്ദ്രപ്പുര കവലയിൽ വാഹനാപകടം പതിവാകുന്നു. ഇവിടെ ഗതാഗതക്കുരുക്കും രൂക്ഷമാണ്.

കാലടിയിലെയും പെരുമ്പാവൂരിലെയും ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ശബരിമല തീർത്ഥാടകരുടേതടക്കമുള്ള വാഹനങ്ങൾ മലയാറ്റൂർ പാലം വഴിയാണ് കടന്നുപോകുന്നത്. ഇതോടെ ചന്ദ്രപ്പുര കവല വലിയ ഗതാഗതക്കുരുക്കിൽപ്പെടുന്നു. പുതുവർഷ ആഘോഷങ്ങൾക്ക് മലയാറ്റൂർ നക്ഷത്ര തടാകത്തിലേക്കും പള്ളിയിലേക്കും നൂറുകണക്കിന് വാഹനങ്ങളും അങ്കമാലി ഭാഗത്തു നിന്നുൾപ്പെടെ എത്തുന്നു. നാലു ഭാഗത്ത് നിന്നും എത്തുന്ന വാഹനങ്ങൾ ഇടുങ്ങിയ ചന്ദ്രപ്പുര കവല വഴി കടന്നുപോകാൻ ഏറെ പണിപ്പെടുകയാണ്. അപകടങ്ങൾ ഒഴിവാക്കാനും സുഗമയാത്രയ്ക്കും ചന്ദ്രപ്പുര കവലയിലെ റോഡിന് വീതി കൂട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.