ആലങ്ങാട്: കൊടുവഴങ്ങ ശ്രീനാരായണ ക്ലബ് ആൻഡ് ലൈബ്രറിയുടെ ബാലവേദി, യുവത, വനിതാവേദി, വയോജനവേദി എന്നിവയുടെ ആഭിമുഖ്യത്തിൽ ക്രിസ്മസ് - പുതുവത്സര ആഘോഷം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. രമാദേവി ഉദ്‌ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ്‌ വി.ജി. ജോഷി അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി ടി.വി. ഷൈവിൻ, വൈസ് പ്രസിഡന്റ്‌ കെ.എ. അഖിൽ, കെ. ബി. ശ്രീജിത്ത്, കെ.ഡി. നീഹാ, പി.എസ്. സവിൻ, കെ.പി. ധർമ്മേന്ദ്രൻ എന്നിവർ സംസാരിച്ചു.