
വരാപ്പുഴ : കളമശേരി സെന്റ് പോൾസ് കോളേജ് നാഷണൽ സർവീസ് സ്‌കീമിന്റെ (എൻ. എസ്.എസ്) ആഭിമുഖ്യത്തിൽ കടമക്കുടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടത്തുന്ന സപ്‌തദിന സഹവാസ ക്യാമ്പ് കെ എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു.
കോളേജ് പ്രിൻസിപ്പൽ ഡോ. കെ.എസ്. സവിത അദ്ധ്യക്ഷത വഹിച്ചു.
പരിസര ശുചീകരണം, അവബോധന ക്ളാസുകൾ, ഉത്പന്ന നിർമ്മാണ - ദുരന്ത നിവാരണ പരിശീലനങ്ങൾ, വോട്ടർ എൻറോൾമെന്റ് പ്രോഗ്രാം, സ്നേഹാരാമം സാമൂഹിക - ആരോഗ്യ സർവേ, ഉത്തരവാദിത്വ ടൂറിസം വികസന പദ്ധതികൾ എന്നിവ ക്യാമ്പിന്റെ ഭാഗമാകും.
അസിസ്റ്റന്റ് മാനേജർ ഫാ. റാഫേൽ കല്ലുവീട്ടിൽ, കടമക്കുടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. വിപിൻരാജ്, അംഗങ്ങളായ വി.എ. ബെഞ്ചമിൻ, പ്രബിൻ കോമളൻ, പി.ടി.എ പ്രസിഡന്റ് എം.എ. മുരളി, പ്രോഗ്രാം ഓഫീസർമാരായ ഡോ. വി.ജി. രാജേഷ്‌മോൻ,വി .എം. നിഷ, ബിച്ചു എസ്. നായർ കുടങ്ങിയവർ പ്രസംഗിച്ചു.