മൂവാറ്റുപുഴ: കടാതി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തിൽ ക്രിസ്മസിനോട് അനുബന്ധിച്ച് 25 രോഗികൾക്ക് ചികിത്സ ധനസഹായം വിതരണം ചെയ്തു. ഫാ.ജോർജ് മാന്തോട്ടംകോർ എപ്പിസ്കോപ്പ, ഫാ. മൊവിൻ വർഗീസ് നർക്കിയിൽ, ട്രസ്റ്റിമാരായ ബോസ് എബ്രഹാം, സി.എം.എൽദോസ് , മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.