കുമ്പളങ്ങി: ഇല്ലിക്കൽ ദേവസ്വം യോഗം ശ്രീഅർദ്ധനാരീശ്വര ക്ഷേത്രത്തിലെ ലക്ഷാർച്ചന മഹായജ്ഞം ഇന്നാരംഭിക്കും. ദീപാരാധനയ്ക്ക് ശേഷം വൈകിട്ട് 6.30ന് പറവൂർ രാകേഷ് തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കുന്ന ചടങ്ങിൽ രവിപുരം സർവീസ് സൊസൈറ്റി ഡയറക്ടർ പത്മകുമാർ ഭദ്രദീപം തെളിക്കും.

കലവറ നിറയ്ക്കൽ ഇല്ലിക്കൽ ക്ഷേത്രം മേൽശാന്തി കണ്ണൻ നിർവഹിക്കും. നാളെ രാവിലെ 6.20ന് ലക്ഷാർച്ചന ആരംഭം, വൈകിട്ട് 4.30ന് പ്രഭാഷണം. 30ന് രാവിലെ 6.20ന് ലക്ഷാർച്ചന ആരംഭം, വൈകിട്ട് 4.30ന് പ്രഭാഷണം. നിറമാല. 31ന് രാവിലെ 4.30ന് കളഭകലശ പൂജാരംഭം, 6.20ന് ലക്ഷാർച്ചന എന്നിവ നടക്കും.