
ആലുവ: ഓർഗാനിക് ഫാമിംഗ് അസോസിയേഷൻ ഒഫ് ഇന്ത്യയുടെ എട്ടാമത് ദേശീയ ജൈവകർഷക സമ്മേളനം ഇന്ന് മുതൽ 30 വരെ ആലുവ യു.സി കോളേജിൽ നടക്കുമെന്ന് ദേശീയ പ്രസിഡന്റ് കെ.പി. ഇല്ലിയാസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമായി 1600 കർഷക പ്രതിനിധികൾ സമ്മേളനത്തിൽ സംബന്ധിക്കും. ഇന്ന് രാവിലെ 10.30ന് അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. യു.സി കോളേജ് പ്രിൻസിപ്പൽ എം.ഐ. പുന്നൂസ് അദ്ധ്യക്ഷത വഹിക്കും. വേൾഡ് ഓർഗാനിക്ക് ഫെഡറേഷൻ പ്രസിഡന്റ് കരേൺ മാപസ്വ മുഖ്യാതിഥിയായിരിക്കും. 30ന് വൈകിട്ട് നാലിന് സമാപന സമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.