ആലുവ: പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷി വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന സ്‌പെഷ്യൽ എഡ്യുക്കേറ്റർമാരുടെ സംഘടനയായ കെ.ആർ.ടി.എയുടെ ജില്ലാ സമ്മേളനം ഇന്ന് രാവിലെ 10 മുതൽ ആലുവ ടാസ് ഹാളിൽ നടക്കും. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം എം.ജി. അജി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ശാലിനി ചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.