pavakkulam

കൊച്ചി: കലൂർ പാവക്കുളം മഹാദേവക്ഷേത്രത്തിൽ പത്തു ദിവസമായി നടന്നുവന്ന ഉത്സവം ആറാട്ടോടെ സമാപിച്ചു. തന്ത്രി പ്രശാന്ത് നാരായൺ നമ്പൂതിരിപ്പാടും മേൽശാന്തി ഏഴിക്കോട് കൃഷ്ണദാസ് നമ്പൂതിരിയും കാർമ്മികത്വം വഹിച്ചു. ആറാട്ട്സദ്യയിൽ നൂറുകണക്കിന് ഭക്തർ പങ്കെടുത്തു.

പ്രസിഡന്റ് സി. എ. പങ്കജാക്ഷൻ, സെക്രട്ടറി വിനോദ് കാരോളിൽ, വർക്കിംഗ് പ്രസിഡന്റ് കെ. പി. മാധവൻകുട്ടി, ജോയിന്റ് സെക്രട്ടറിമാരായ ഒ .ഉണ്ണിക്കൃഷ്ണമേനോൻ, ഗിരീഷ് രാജൻ, ട്രഷറർ സി. വേണു എന്നിവർ പരിപാടികൾക്കു നേതൃത്വം നല്‍കി.