ആലുവ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത കർഷക മോർച്ചയുടെ ആഭിമുഖ്യത്തിൽ 30ന് കളമശേരിയിൽ സംഘടിപ്പിക്കുന്ന സമരത്തിന്റെ പ്രചാരണാർത്ഥം സംയുക്ത കിസാൻ മോർച്ച ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വാഹന പ്രചാരണ ജാഥയ്ക്ക് ആലുവയിൽ സ്വീകരണം നൽകി.
കിസാൻ സഭ ആലുവ മണ്ഡലം പ്രസിഡന്റ് ലത്തീഫ് പൂഴിത്തുറ അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്ടൻ പി.എം. ഇസ്മയിൽ, വൈസ് ക്യാപ്ടൻ ഇ.കെ. ശിവൻ, കിസാൻ സഭ സംസ്ഥാന കമ്മിറ്റി അംഗം കെ.വി. രവീന്ദ്രൻ, കർഷകസംഘം നേതാക്കളായ കെ.വി. ഏലിയാസ്, എം.സി. സുരേന്ദ്രൻ, വി. സലീം, പി.ജെ. അനിൽ, പി.വി. തോമസ്, കമാൽ, പി. മോഹനൻ എന്നിവർ സംസാരിച്ചു.