കൊച്ചി: മെഡിക്കൽ ഉപകരണങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ ബ്യൂറോ ഒഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സിന്റെ (ബി.ഐ.എസ് ) കൊച്ചി ഓഫീസ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ബി.ഐ.എസ് ഡെപ്യൂട്ടി ഡയറക്ടറും മെമ്പർ സെക്രട്ടറിയുമായ പ്രശാന്ത് വിഞ്ജാമുരി ഉദ്ഘാടനം ചെയ്തു. ബി.ഐ.എസ് ജോയിന്റ് ഡയറക്ടർ ജുനിതാ ടി.ആർ സാങ്കേതികവശങ്ങൾ വിവരിച്ചു. ഹൈബ്രിഡായി നടന്ന സെമിനാറിൽ മെഡിക്കൽ ഉപകരണ വ്യവസായങ്ങൾ, ആശുപത്രികൾ, അക്കാഡമികൾ എന്നിവയുടെ പ്രതിനിധികൾ പങ്കെടുത്തു.