പെരുമ്പാവൂർ: ശബരിമല തീർത്ഥാടനം കഴിഞ്ഞു മടങ്ങി വരികയായിരുന്ന കർണാടക സ്വദേശികളായ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് എം.സി.റോഡിൽ കീഴില്ലം പരത്തുവയലിൽ പടിക്കു സമീപം ഇലക്ടിക്ക് പോസ്റ്റിലിടിച്ച് ഒരാൾ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. കർണാടക സ്വദേശി ദോത്തുർ മാറങ്കി യിൽ ചന്ദ്ര ( 48 ) ആണ് മരിച്ചത്. പരിക്കേറ്റ കർണാടക സ്വദേശികളായ മൂന്നുപേരെയും ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയായി​രുന്നു അപകടം.