inauguration-
MRDU : മരട്: ഭിന്നശേഷി കുട്ടികളുടെ കലോത്സവം ശലഭ എംഎൽ.എ. കെ.ബാബു ഉത്ഘാടനം ചെയ്യുന്നു.

മരട്: ഭിന്നശേഷി കുട്ടികൾക്കായി മരട് നഗരസഭ സംഘടിപ്പിച്ച ഭിന്നശേഷികലോത്സവം ശലഭം 2023 കുണ്ടന്നൂർ പെട്രോ ഹൗസിൽകെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. പരിമിതികളെ മറികടന്ന് കഴിവുകൾക്ക് അതിരുകളില്ലെന്ന് തെളിയിക്കുന്ന പ്രകടനമായിരുന്നു കുട്ടികൾ കാഴ്ചവച്ചത്. നഗരസഭ ചെയർമാൻ ആന്റണി ആശാംപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ശോഭ ചന്ദ്രൻ ബിനോയ് ജോസഫ് , റിനി തോമസ് കൗൺസിലർമാരായ സി.ആർ. ഷാനവാസ് ,പി ഡി രാജേഷ് , ടി. എം അബ്ബാസ്,ചന്ദ്രകലാധരൻ , ബെൻഷാദ്, ജയ ജോസഫ് ,പത്മപ്രിയ വിനോദ്, ഇ. പി ബിന്ദു,ബേബി പോൾ , രേണുക ശിവദാസ് ,മിനി ഷാജി, ദിഷ പ്രതാപൻ ,സിബി സേവ്യർ , സീമചന്ദ്രൻ , ജിജി പ്രേമൻ , കെ. വി സീമ ഐ സി ഡി എസ് സൂപ്പർവൈസർ ഫെമിത എന്നിവർ സംസാരിച്ചു.