
കുമ്പളങ്ങി : കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയന്റെ (സി.ഐ.ടി.യു) പള്ളുരുത്തി ഏരിയാ പ്രവർത്തയോഗം ചേർന്നു. ക്ഷേമനിധി ആനുകൂല്യങ്ങളും പെൻഷനും കുടിശിക തീർത്ത് നൽകുക, സെസ് പിരിവ് തദ്ദേശ സ്ഥാപനങ്ങളെ ഏൽപ്പിക്കുക, ക്ഷേമ പദ്ധതികൾക്ക് സർക്കാർ സഹായം നൽകുക, പെൻഷൻ ബാദ്ധ്യത കേന്ദ്രസർക്കാർ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജനുവരി നാലിന് സെക്രട്ടേറിയറ്റിനു മുന്നിൽ നടക്കുന്ന സമരത്തിന്റെ ഭാഗമായാണ് പള്ളുരുത്തിയിലെ നിർമ്മാണ തൊഴിലാളിയുടെ ഏരിയാതല പ്രവർത്തക യോഗം ചേർന്നത്. കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ ദേശീയ കമ്മിറ്റി അംഗം കെ.വി. മനോജ് ഉദ്ഘാടനം ചെയ്തു. സി.കെ. അനിൽ അധ്യക്ഷനായി. കെ.കെ. സുരേഷ് ബാബു, പി. എ. സുബൈർ, കെ. എ. ജോഷി തുടങ്ങിയവർ സംസാരിച്ചു.