പറവൂർ: ദേശീയ സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വി.ആർ. അഭിഷേകിനെ പറവൂർ ടൗൺ മർച്ചന്റ്സ് അസോസിയേഷൻ ആദരിച്ചു. പി.ടി.എം.എ പ്രസിഡന്റ് കെ.ടി. ജോണി അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ പി.ബി. പ്രമോദ്, അൻവർ കൈതാരം, കെ.എ. ജോഷി, ബാബു വട്ടത്തേരി എന്നിവർ സംസാരിച്ചു.