പറവൂർ: സി.പി.ഐ മന്നം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാർട്ടിയുടെ സ്ഥാപകദിനം ആചരിച്ചു. പി.എൻ. സന്തോഷ് പതാക ഉയർത്തി. ലോക്കൽ സെക്രട്ടറി ഇ.കെ. വിനീഷ് അദ്ധ്യക്ഷത വഹിച്ചു. വി.വി. സജീവ്, ടി.എ. ബഷീർ, എം.എ. സിറാജ്, എം.ജി. തിലകൻ, പി.എൻ. സജീവ് തുടങ്ങിയവർ സംസാരിച്ചു.