പറവൂർ: സുബാഷ് ലൈബ്രറിയും കോട്ടുവള്ളി പഞ്ചായത്ത് പതിനാറാം വാർഡ് വികസന സമിതിയും ചേർന്ന് സംഘടിപ്പിക്കുന്ന സൗജന്യ ജീവിതശൈലി രോഗനിർണയ ക്യാമ്പ് നാളെ രാവിലെ ഒമ്പതര മുതൽ ഉച്ചയ്ക്ക് പന്ത്രണ്ട് വരെ കാട്ടിക്കുളം മഹാത്മഗാന്ധി കലാസാംസ്കാരിക വേദിയിൽ നടക്കും.