കൊച്ചി: കരുമാല്ലൂരിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായി മാതൃ-ശിശു വിജ്ഞാനകേന്ദ്രം പ്രവർത്തനസജ്ജമായി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് ഉദ്ഘാടനം ചെയ്തു.
ബോധവത്കരണ ക്ലാസുകളും ക്യാമ്പുകളും സംഘടിപ്പിക്കുന്നതിനാണ് ബ്ലോക്ക് പഞ്ചായത്ത് പദ്ധതി പ്രകാരം കേന്ദ്രം സ്ഥാപിച്ചത്. പഞ്ചായത്ത് ഒൻപതാം വാർഡിൽ സംഭാവന ലഭിച്ച സ്ഥലത്ത് നിർമ്മിച്ച മാതൃ-ശിശു വിജ്ഞാന കേന്ദ്രത്തെ വനിതകൾക്ക് തൊഴിൽ പരിശീലനം നൽകുന്നതിനുള്ള സെന്ററായും ഉപയോഗപ്പെടുത്തും.