കോലഞ്ചേരി: വടവുകോട് രാജർഷി മെമ്മോറിയൽ ഹൈസ്കൂളിലെ 1986-87 എസ്.എസ്.സി ബാച്ചിലെ ഇ ഡിവിഷൻ റീയൂണിയൻ "ചങ്ങാതിക്കൂട്ടം" ഹെഡ്മിസ്ട്രസ് ഷേബ തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. വിജു കട്ടാശേരി അദ്ധ്യക്ഷനായി. മാമല എസ്.എൻ.എൽ.പി സ്കൂൾ ഹെഡ്മിസ്ട്രസ് സിന്ധു രാഘവൻ, പോൾ, വി.എസ്. കൃഷ്ണൻ, കെ.ജെ. പൗലോസ് എന്നിവർ സംസാരിച്ചു. തുടർന്ന് സ്നേഹവിരുന്നും കലാപരിപാടികളും നടന്നു.