കൊച്ചി: ജില്ലയിൽ നടത്തിയ നവകേരള സദസിൽ ലഭിച്ച നിവേദനങ്ങളിൽ സമയബന്ധിതമായി നടപടി സ്വീകരിക്കുമെന്ന് അധികൃതർ. വകുപ്പുകൾ ഇതുവരെ സ്വീകരിച്ച നടപടികൾ വിലയിരുത്തുന്നതിന് ഡെപ്യൂട്ടി കളക്ടർ വി.ഇ. അബ്ബാസ്, ഹുസൂർ ശിരസ്തദാർ അനിൽകുമാർ മേനോൻ എന്നിവരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
ഓരോ വകുപ്പുകളും ജനുവരി ഒന്നിനകം പരമാവധി നിവേദനങ്ങളിൽ നടപടി സ്വീകരിക്കണമെന്നും അപേക്ഷകർക്ക് കൃത്യമായി മറുപടി നൽകണമെന്നും യോഗം നിർദ്ദേശിച്ചു.
10 നിയോജകമണ്ഡലങ്ങളിൽ നിന്നായി 40,077 നിവേദനങ്ങളാണ് ലഭിച്ചിട്ടുള്ളത്. തദ്ദേശസ്വയംഭരണ, റവന്യൂ വകുപ്പുകൾക്കാണ് കൂടുതൽ അപേക്ഷ ലഭിച്ചത്.