വൈപ്പിൻ: കള്ളുചെത്ത് വ്യവസായതൊഴിലാളി പെൻഷണേഴ്‌സ് അസോസിയേഷൻ വൈപ്പിൻ മേഖലാ കൺവെൻഷൻ നായരമ്പലം ചെത്തു തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ഓഫീസ് വളപ്പിൽ 31ന് മുൻമന്ത്രി എസ്.ശർമ്മ ഉദ്ഘാടനം ചെയ്യും. മുൻനേതാക്കളായ എൻ.കെ. സുഗുണൻ, പി.കെ. ഗോപി. ഒ.വി. സദാനന്ദൻ എന്നിവരെ കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽഎ അനുസ്മരിക്കും.