
കൊച്ചി അഗതികളുടെയും അനാഥരുടെയും കണ്ണീരൊപ്പാൻ സന്നദ്ധ സംഘടനയായ 'തണലു' മായി ചേർന്ന് സ്ഥാപിച്ച പീസ് വാലി തണൽ മാനസികാരോഗ്യ ലഹരി വിമുക്ത ചികിത്സാ കേന്ദ്രം മലബാർ ഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദ് ഉദ്ഘാടനം ചെയ്തു. പീസ് വാലി വർക്കിംഗ് കമ്മിറ്റി പ്രസിഡന്റ് കെ എ ഷമീർ, പീസ് വാലി ചെയർമാൻ പി എം അബൂബക്കർ, തണൽ ജനറൽ സെക്രട്ടറി ടി .ഐ നാസർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
മാനസികാരോഗ്യ ലഹരി വിമുക്ത രംഗത്ത് ലോകോത്തര നിലവാരത്തിലുള്ള ചികിത്സയും പുനരധിവാസ സൗകര്യങ്ങളുമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. കോതമംഗലം നെല്ലിക്കുഴി പീസ് വാലി ക്യാമ്പസിൽ സ്ഥാപിച്ച കേന്ദ്രത്തിൽ 50,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിട സമുച്ചയവും 150 രോഗികളെ പ്രവേശിപ്പിക്കാനുള്ള സൗകര്യവുമുണ്ട്.