വൈപ്പിൻ: പള്ളിപ്പുറം കടവുങ്കശേരി ഭദ്രകാളി അന്നപൂർണേശ്വരി ക്ഷേത്രത്തിലെ മഹോത്സവത്തിന് കൊടുങ്ങല്ലൂർ സി.എസ്. സന്തോഷ് ശാന്തി കുട നിവർത്തി. ഇന്ന് രാവിലെ 11ന് ഭസ്മക്കളം. ഉച്ചയ്ക്ക് 12ന് പ്രസാദംഊട്ട്. വൈകിട്ട് 3ന് കരിനാഗയക്ഷിക്കളം. രാത്രി 7ന് താലംവരവ്. 9ന് സുന്ദരയക്ഷിക്കളം. 29ന് രാവിലെ 9.30ന് നാരയണീയം. ഉച്ചയ്ക്ക് 2.30ന് മുത്തപ്പൻകളം. വൈകിട്ട് 4ന് എഴുന്നള്ളിപ്പ്. രാത്രി 9.30ന് തായമ്പക. 2ന് ഭഗവതിക്കളം. പുലർച്ചെ 4.30ന് ഗുരുതിയോടെ ചടങ്ങുകൾ സമാപിക്കും.