മൂവാറ്റുപുഴ: ഓൾ കേരള പൈനാപ്പിൾ മർച്ചന്റ്‌സ് അസോസിയേഷൻ വാർഷിക പൊതുയോഗവും കുടുംബസംഗമവും നാളെ നടക്കും. വൈകിട്ട് നാലിന് അസോസിയേഷൻ പ്രസിഡന്റ് ജോസ് പെരുമ്പിള്ളിക്കുന്നേൽ പതാക ഉയർത്തും. അഞ്ചിന് വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളി ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതുയോഗം ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. ജോസ് പെരുമ്പിള്ളിക്കുന്നേൽ അദ്ധ്യക്ഷത വഹിക്കും.