മൂവാറ്റുപുഴ: സംസ്കൃത പണ്ഡിതനും അദ്ധ്യാപകനും ബാല സാഹിത്യകാരനുമായ ഡി. ശ്രീമാൻ നമ്പൂതിരിയുടെ സ്മരണാർത്ഥം മൂവാറ്റുപുഴ അജു ഫൗണ്ടേഷൻ ഏർപ്പെടുത്തിയ അവാർഡ് പാലോളി മുഹമ്മദുകുട്ടിക്ക് ഇന്ന് സമർപ്പിക്കും. വൈകിട്ട് 4ന് മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് സമീപത്തെ കബനി പാലസിൽ നടക്കുന്ന ചടങ്ങിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ പുരസ്കാരം കൈമാറും. ഫൗണ്ടേഷൻ ചെയർമാൻ പ്രൊഫ. എം.കെ. സാനു അദ്ധ്യക്ഷത വഹിക്കും.