tecno

കൊച്ചി: പ്രീമിയം ഗ്ലോബൽ സ്മാർട്ട്‌ഫോണായ ടെക്‌നോയുടെ ബ്രാൻഡ് അംബാസഡറായി ബോളിവുഡ് താരം ദീപിക പദുകോണിനെ പ്രഖ്യാപിച്ചു.

നൂതനവും സ്‌റ്റൈലിഷുമായ സാങ്കേതിക വിദ്യ എല്ലാവർക്കും ലഭ്യമാക്കാനുള്ള ടെക്‌നോയുടെ കാഴ്ചപ്പാട് ശക്തമാക്കി ദീപിക പദുക്കോൺ എല്ലാതലത്തിലും ടെക്‌നോയെ പ്രതിനിധീകരിക്കും. ടെക്‌നോയുടെ പുതിയ പദ്ധതിയുടെ തുടക്കമാണ് ഈ കൂട്ടുകെട്ട്. ഉപഭോക്താക്കൾക്ക് ഒരു പ്രീമിയം അനുഭവം നൽകാനും പ്രാപ്യമാവുന്ന വിലയിൽ സ്‌റ്റൈലിഷ് ടെക്‌നോളജി എത്തിക്കാനും ഒരുങ്ങുകയാണ് ബ്രാൻഡ്.

ദീപിക പദുകോണിനെ ടെക്‌നോയുടെ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ടെക്‌നോ മൊബൈൽ സി.ഇ.ഒ അരിജീത് തലപത്ര പറഞ്ഞു.