
കൊച്ചി: പുതിയ ലോഗോയും ബ്രാൻഡ് നിറങ്ങളും അവതരിപ്പിച്ചതിന് പിന്നാലെ എയർ ഇന്ത്യ എക്‌സ്‌പ്രസ് പുതിയ ബ്രാൻഡ് മ്യൂസിക്ക് അവതരിപ്പിച്ചു. ബ്രാൻഡ് ഐഡന്റിറ്റി പുതുക്കലിന്റെ ഭാഗമായാണ് കരുണ, അത്ഭുതം, വീര്യം എന്നിങ്ങനെ ഇന്ത്യൻ ക്ലാസിക്കൽ സംഗീതത്തിലെ മൂന്ന് വ്യത്യസ്ത രസങ്ങളിലൂടെ പുതിയ ബ്രാൻഡ് മ്യൂസിക്ക്
ഒരുക്കിയിട്ടുള്ളത്.
ബ്രാൻഡ് മ്യൂസിക്കിന്റെ മിഡിൽ ഈസ്റ്റ് പതിപ്പും ക്രിസ്‌മസ് പതിപ്പും എയർ ഇന്ത്യ എക്‌സ്‌പ്രസ് അവതരിപ്പിച്ചിട്ടുണ്ട്.
യാത്രാനുഭവങ്ങളുടെ ഓർമ്മകൾക്ക് ഈണം നൽകുന്ന വിധത്തിലാണ് പുതിയ ബ്രാൻഡ് മ്യൂസിക്ക് തയ്യാറാക്കിയിരിക്കുന്നതെന്ന് എയർ ഇന്ത്യ എക്‌സ്‌പ്രസ് ചീഫ് മാർക്കറ്റിംഗ് ഓഫിസർ സിദ്ധാർത്ഥ ബുടാലിയ പറഞ്ഞു.