പെരുമ്പാവൂർ: ഉത്തരാഖണ്ഡിലെ ബദരീനാഥ് മഹാക്ഷേത്രത്തിലെ റാവൽജി ഈശ്വരപ്രസാദ് നമ്പൂതിരി തോട്ടുവ ധന്വന്തരി ക്ഷേത്രത്തിൽ ദർശനം നടത്തി.
ഇന്നലെ രാവിലെ 9.30ന് ക്ഷേത്രത്തിലെത്തിയ റാവൽജി ഈശ്വരപ്രസാദ് നമ്പൂതിരിയെ മേൽശാന്തി കോന്നോത്ത് മന ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി പൂർണകുംഭം നൽകി സ്വീകരിച്ചു. ദശാവതാരമഹോത്സവത്തിന്റെ സമാപനദിനത്തിലാണ് ലോകപ്രസിദ്ധമായ ബദരിനാഥ് ക്ഷേത്രത്തിലെ പ്രധാന പൂജാരി റാവൽജി ധന്വന്തരി ക്ഷേത്രത്തിലെത്തിയത്.