
കൊച്ചി: ഇൻഡസ്ഇൻഡ് ബാങ്ക് റുപ്പി ശൃംഖലയിലുള്ള ഇന്ത്യയിലെ ആദ്യ കോർപ്പറേറ്റ് ക്രെഡിറ്റ് കാർഡായ ഇ-സ്വർണ അവതരിപ്പിച്ചു. കോർപ്പറേറ്റ് ക്രെഡിറ്റ് കാർഡും യു.പി.ഐ പ്രവർത്തനങ്ങളും ആദ്യമായി സംയോജിപ്പിക്കുന്ന സംവിധാനമാണിത്. കച്ചവട സ്ഥാപനങ്ങളിൽ സുഗമമായ ഇടപാടുകൾ നടത്താനും യു.പി.ഐ സൗകര്യമുള്ള ആപ്പുകളുമായി കാർഡിനെ ബന്ധിപ്പിച്ച് പണം അടക്കാനും സംവിധാനം സഹായകമാകും.
സവിശേഷമായ നിരവധി നേട്ടങ്ങളും റിവാർഡുകളും ഇ-സ്വർണ ക്രെഡിറ്റ് കാർഡ് വഴി ലഭ്യമാകും. ഉപഭോക്താവ് പ്രതീക്ഷിക്കുന്നതിലും ഒരു ചുവടു മുന്നിലുള്ള സേവനങ്ങൾ പ്രദാനം ചെയ്യുന്നതിലാണ് വിശ്വസിക്കുന്നതെന്ന് ഇൻഡസ്ഇൻഡ് ബാങ്ക് കൺസ്യൂമർ ബാങ്കിംഗ് ആൻഡ് മാർക്കറ്റിംഗ് വിഭാഗം മേധാവി സൗമിത്ര സെൻ പറഞ്ഞു.