തൃപ്പൂണിത്തുറ: ഉദയംപേരൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 139-ാം ജന്മദിനം ഐ.ഒ.സി ജംഗ്ഷനിൽ വച്ച് മണ്ഡലം പ്രസിഡന്റ് ടി.വി.ഗോപിദാസിന്റെ നേതൃത്വത്തിൽ കേക്ക് മുറിച്ച് ആഘോഷിച്ചു. മുൻ മണ്ഡലം പ്രസിഡന്റും വാർഡ് മെമ്പറുമായ എം.പി. ഷൈമോൻ, മുതിർന്ന നേതാവ് ടി.എസ്. യോഹനാൻ, ഉദയംപേരൂർ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.ആർ. അഖിൽരാജ്, കോൺഗ്രസ് മണ്ഡലം സെക്രട്ടറി ഇ.പി.ദാസൻ എന്നിവർ സംസാരിച്ചു.