കാലടി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കാലടി പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ കോട്ടയം ഹെഡ്ഓഫീസിന് മുന്നിൽ ധർണ നടത്തി. യൂണിയൻ പ്രസിഡന്റ് സി.കെ. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ആർ. രഘുനാഥ് ഉദ്ഘാടനം ചെയ്തു. യൂണിയൻ വർക്കിംഗ് പ്രസിഡന്റ് അഡ്വ.കെ.കെ. ഷിബു, യൂണിയൻ ജനറൽ സെക്രട്ടറി ജിനീഷ് ജനാർദ്ദനൻ, പി.വി. രമേശൻ, കെ.പി. ബെന്നി, പി.പി. ഷജൻ, കെ.ജെ. ബിനോയ് തുടങ്ങിയവർ സംസാരിച്ചു.