കൊച്ചി: കേരളകൗമുദി കൊച്ചിയിലെത്തിയതിന്റെ 103-ാം വാർഷികാഘോഷവും പവറിംഗ് കേരള കോൺക്ലേവും സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയരംഗത്തെ പ്രമുഖരുടെ സാന്നിദ്ധ്യംകൊണ്ട് സമ്പന്നമായി.
പാലാരിവട്ടം റിനൈ ഹോട്ടലിൽ നടന്ന പരിപാടിയിൽ കൊച്ചി കോർപ്പറേഷൻ കൗൺസിലർ പദ്മജ എസ്. മേനോൻ, ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഒഫ് ഇന്ത്യ കൊച്ചി ഘടകം മുൻ ചെയർമാൻ ആർ.ടി. ജോയ്, പബ്ലിക് റിലേഷൻ കൗൺസിൽ ഒഫ് ഇന്ത്യ ഡയറക്ടർ ഡോ. ടി. വിനയകുമാർ, ആഡ്ഫാക്ടേഴ്‌സ് കേരള മേധാവി ടി.ബി. വേണുഗോപാൽ, തിരക്കഥാകൃത്തും സംവിധായകനുമായ റഫീഖ് സീലാട്ട്, ഗസൽ ഗായകൻ സി.കെ. സിദ്ദീഖ്, നാഷണലിസ്റ്റ് കേരളാ കോൺഗ്രസ് ചെയർമാൻ കുരുവിള മാത്യൂസ്, ജനറൽ സെക്രട്ടറി എം.എൻ. ഗിരി, എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം കെ.കെ. മാധവൻ, ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് ശ്രീകുമാർ തട്ടാരത്ത്, എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ കൺവീനർ എം.ഡി. അഭിലാഷ്, മൂവാറ്റുപുഴ യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ, സെക്രട്ടറി അഡ്വ. എ.കെ. അനിൽകുമാർ, കോതമംഗലം യൂണിയൻ സെക്രട്ടറി പി.എ. സോമൻ, എസ്.എൻ.ഡി.പി യോഗം വനിതാസംഘം കണയന്നൂർ യൂണിയൻ പ്രസിഡന്റ് ഭാമ പത്മനാഭൻ, പള്ളുരുത്തി ചെറിയപുല്ലാര ശാഖായോഗം പ്രസിഡന്റ് രവീന്ദ്രൻ തുടങ്ങിയവർ അതിഥികളായി പങ്കെടുത്തു.