അങ്കമാലി: നഗരസഭയ്ക്ക് കീഴിലെ ബഡ്സ് സ്കൂളുകളിലെ ഭിന്നശേഷികുട്ടികളുടെ കലോത്സവം 'നിറക്കൂട്ട് 2023' റോജി എം.ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അങ്കമാലി നഗരസഭാ ചെയർമാൻ മാത്യു തോമസ് അദ്ധ്യക്ഷത വഹിച്ചു. ഉജ്ജ്വല ബാല്യപുരസ്‌കാര ജേതാവ് എസ്. ദിവ്യ വിശിഷ്ടാതിഥിയായി. സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ ലിസി പോളി, ബാസ്റ്റിൻ ഡി. പാറയ്ക്കൽ, സാജു നെടുങ്ങാടൻ, ബെന്നി മൂഞ്ഞേലി, എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ടി.വൈ. ഏല്യാസ്, കൗൺസിലർമാരായ പോൾ ജോവർ, സന്ദീപ് ശങ്കർ, സിനി മനോജ്, ലില്ലി ജോയി, മനു നാരായണൻ, ജാൻസി അരീയ്ക്കൽ, മോളി മാത്യു, ലേഖ മധു, രജനി ശിവദാസൻ തുടങ്ങിയവർ സംസാരിച്ചു.