ആലുവ: തോട്ടയ്ക്കാട്ടുകര സേവാഭാരതി മാതൃശക്തി പ്രതിഷ്ഠാൻ 25 ാം വാർഷികം ഡോ. വി.പി. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. മാതൃശക്തി പ്രസിഡന്റ് എം.എൻ. ഇന്ദിരാദേവി അദ്ധ്യക്ഷത വഹിച്ചു. ഡോ. സി.പി. താര തിരുവാതിര സന്ദേശം നൽകി. സി.ആർ. സുധാകരനെ അനുമോദിച്ചു. വിദ്യാഭ്യാസം പുരസ്‌കാരം, സ്‌കോർഷിപ്പ് വിതരണം എന്നിവ നടന്നു. എം.ജി. ജയപ്രകാശ്, കെ.എസ്. പത്മകുമാർ, സി.ജി. കേശവൻ, രതി എന്നിവർ സംസാരിച്ചു.