നെടുമ്പാശേരി: നെടുമ്പാശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റായി എൽ.ഡി.എഫിലെ ശോഭാ ഭരതൻ തെരഞ്ഞെടുക്കപ്പെട്ടു. നറുക്കെടുപ്പിലൂടെയാണ് അവർ തിരഞ്ഞെടുക്കപ്പെട്ടത്.11 -ാം വാർഡിൽ (എയർപോർട്ട്) നിന്നുള്ള സി.പി.എം പ്രതിനിധിയാണ് ശോഭാ ഭരതൻ.
ശോഭ ഭരതനും യു.ഡി.എഫ് സ്ഥാനാർത്ഥി ബിജി സുരേഷിനും ഒമ്പത് വീതം വോട്ടുകളാണ് ലഭിച്ചത്. തുടർന്ന് നറുക്കെടുപ്പിലൂടെ വിജയിയെ കണ്ടെത്തുകയായിരുന്നു. കോൺഗ്രസിലെ സന്ധ്യാ നാരായണ പിള്ള പഞ്ചായത്ത് അംഗത്വം അടക്കം രാജിവച്ച ഒഴിവിലായിരുന്നു തിരഞ്ഞെടുപ്പ്.