സിനിമാ വ്യവസായം വലിയ പ്രതിസന്ധിയിലാണ്. 30 ശതമാനമാണ് ടിക്കറ്റിന്റെ നികുതി. ഇതുമൂലം പ്രേക്ഷകർ തിയേറ്ററിൽ നിന്നകലുന്നു. സിനിമാ വ്യവസായത്തെ ഉയർത്താൻ സർക്കാർ ശ്രമിക്കുന്നില്ല. മറ്റ് സംസ്ഥാനങ്ങളിലേതുപോലെ കേരളത്തിൽ ചിത്രീകരിക്കുന്നതിന് സബ്സിഡിയില്ല. ഇത് പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ല.
രാജ്യത്ത് മികച്ച തിയേറ്ററുകളുള്ളത് കേരളത്തിലാണ്. മികച്ച ചിത്രങ്ങൾ വരുന്നില്ലെന്നത് വാസ്തവമാണ്. അതുകൊണ്ടാണ് അന്യഭാഷാ ചിത്രങ്ങൾക്ക് ജനപ്രീതി ലഭിക്കുന്നത്. ടൈറ്റിൽ രജിസ്ട്രേഷന് വരുമ്പോൾ ചിത്രവുമായി പോയാൽ വിജയിക്കാനാകില്ലെന്ന് പറയാറുണ്ട്. പലരും പാഷന്റെ പേരിലും മറ്റുചിലർ അവാർഡ് പ്രതീക്ഷിച്ചുമാണ് സിനിമയെടുക്കുന്നത്. ഒ.ടി.ടി പ്ലാറ്റ്ഫോം തിയേറ്ററുകളെ ബാധിക്കുന്നുണ്ട്. റിലീസുചെയ്ത് 56ദിവസം കഴിഞ്ഞേ സിനിമ ഒ.ടി.ടിയിൽ വരൂവെന്ന നിയമം സർക്കാർ നടപ്പാക്കണം.
ബി.ആർ. ജേക്കബ്,
പ്രസിഡന്റ്,
കേരള ഫിലിം ചേംബർ ഒഫ് കൊമേഴ്സ്