മനുഷ്യന് പകരം വയ്ക്കാവുന്ന കണ്ടുപിടിത്തങ്ങളിലേയ്ക്കാണ് സാങ്കേതികവിദ്യ വളരുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നൽകുന്നത് അനന്തമായ സാദ്ധ്യതകളാണ്. വ്യക്തിയുടെ മുഖംനോക്കി രോഗം തിരിച്ചറിയാനും വരാനുള്ള സാദ്ധ്യതകൾ മനസിലാക്കാനും കഴിയുന്ന കാലം വിദൂരമല്ല. കൂടുതൽ വ്യക്തവും വിശദവുമായി കാര്യങ്ങൾ അറിയാൻ സഹായിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് കൂടുതൽ സംവിധാനങ്ങൾ ഒരുക്കാനാകും. മനുഷ്യർ ചെയ്യുന്ന കാര്യങ്ങൾ ചെയ്യാൻ കഴിയുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസുള്ള റോബോട്ടുകളും മറ്റു യന്ത്രസംവിധാനങ്ങളും മനുഷ്യജീവിതത്തെ മാറ്റിമറിക്കാൻ കഴിയുന്നതാണ്. ഓരോ മേഖലയിലും അതിന്റെ കടന്നുവരവുണ്ടാകും.
കമ്പ്യൂട്ടർ ഉപയോഗിക്കാൻ ഇംഗ്ളീഷ് അറിയേണ്ട കാര്യമില്ലാത്ത കാലമാണ് വരുന്നത്. മലയാളം ഉൾപ്പെടെ 16 പ്രാദേശികഭാഷകളിൽ പറയുന്നതനുസരിച്ച് പ്രവർത്തിക്കുന്ന കമ്പ്യൂട്ടറുകളുടെ കാലമാണ് വരുന്നത്. സാധാരണക്കാരനും കമ്പ്യൂട്ടർ സ്വായത്തമാകും.
ബയോളജിക്കൽ മേഖലയിലുണ്ടാകുന്ന മാറ്റങ്ങളും ലോകത്തെ മാറ്റിമറിക്കും. വിശാലമായ കൃഷിടങ്ങളിൽ വിളയിക്കുന്ന അരിക്കും മറ്റു വസ്തുക്കൾക്കും തുല്യമായ ആഹാരവസ്തുക്കൾ ലബോറട്ടറികളിൽ തയ്യാറാക്കാവുന്ന സ്ഥിതിയിലേയ്ക്ക് വളരുകയാണ്.
ജോയ് സെബാസ്റ്റ്യൻ,
ചീഫ് പ്രമോട്ടർ,
ടെക് ജെൻഷ്യ ടെക്‌നോളജീസ്