പെരുമ്പാവൂർ: അകനാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ സുവർണ ജൂബിലിയോടനുബന്ധിച്ച് അദ്ധ്യാപക- പൂർവവിദ്യാർത്ഥി സംഗമം 30ന് രാവിലെ 9 മുതൽ സ്‌കൂൾ അങ്കണത്തിൽ നടക്കും. ബെന്നി ബെഹനാൻ എം.പി, എൽദോസ് കുന്നപ്പിള്ളി എം.എൽ.എ എന്നിവർ പങ്കെടുക്കുമെന്ന് ഹെഡ്മിസ്ട്രിസ് എ.ആർ. ബോബി, പി.ടി.എ പ്രസിഡന്റ് എം.പി. പുരുഷൻ, കൺവീനർ പി.എസ്. ഹരിദാസ്, ഇ.എസ്. സുഭാഷ്, സി.എം. റെജി എന്നിവർ അറിയിച്ചു.