പെരുമ്പാവൂർ: സി.പി.എം അക്രമങ്ങൾക്കെതിരെ കോൺഗ്രസ് പെരുമ്പാവൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഫാസിസ്റ്റ് വിമോചന സദസ് ഡി.സി.സി വൈസ് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഷാജി സലീം അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജിൻഷാദ് ജിന്നാസ്, യു.ഡി.എഫ് കൺവീനർ പി.കെ. മുഹമ്മദ് കുഞ്ഞ്, എൻ.എ. റഹീം, അഡ്വ. ടി.ജി. സുനിൽ, എം.എം. ഷാജഹാൻ, വി.ഇ. റഹീം, രാജു മാത്താറ തുടങ്ങിയവർ സംസാരിച്ചു