ph
തിരുവൈരാണി ക്കുളം ശ്രീപാർവ്വതിദേവിയുടെ തിരുനടയിൽ മഞ്ഞൾ പറനിറച്ച് കൈ കൂപ്പി തൊഴുതു പ്രാർത്ഥിക്കുന്ന ഭക്തർ

കാലടി: നടതുറപ്പ് മഹോത്സവത്തി​ന് തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ തിരക്കേറുന്നു. ദർശനത്തിനെത്തുന്നവരിൽ ഭൂരിഭാഗവും സ്ത്രീജനങ്ങളാണ്. പട്ടും താലിയും നടയ്ക്കൽ സമർപ്പണമാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാട്. നൂലിൽ കോർത്ത സ്വർണതാലി ചുവന്ന പട്ടിൽ വച്ചാണ് സമർപ്പണം. വിവാഹത്തിന് മുമ്പ് പട്ടും പുടവയും വിവാഹത്തിന് ശേഷം പട്ടും താലിയും ഇണപ്പുടവയും ശ്രീപാർവതി ദേവിയുടെ നടയ്ക്കൽ സമർപ്പിക്കുന്നു. വാൽക്കണ്ണാടി, തൊട്ടിൽ, മഞ്ഞൾപ്പൊടി, എണ്ണ, നെയ്യ് വിളക്കുകൾ ധാര എന്നീ വഴിപാടുകളും പുഷ്പാഞ്ജലികളും നടതുറപ്പ് ഉത്സവ സമയത്ത് നടത്തിവരുന്നു. ഇന്നലെ മഞ്ഞൾ പറ നിറയ്ക്കലായി​രുന്നു.