അങ്കമാലി: കോൺഗ്രസിന്റെ 139ാം ജന്മദിനം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.പി. ബേബി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഏല്യാസ് കെ. തരിയൻ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ ടി.എം. വർഗീസ് ജന്മദിനസന്ദേശം നൽകി. എം.പി. ഗീവർഗീസ്, ജോസ് മാടശേരി, അഡ്വ. എം.ഒ. ജോർജ്, അഡ്വ. എം.പി. ജോൺസൺ, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ലാലി ആന്റു എന്നിവർ സംസാരിച്ചു.