കേരളത്തിലെ യുവാക്കൾ വിദ്യാസമ്പന്നരാണ്. പുതിയ ആശയങ്ങളും അവർക്കുണ്ട്. എന്നാൽ സംരംഭങ്ങൾ എങ്ങനെ നടപ്പാക്കും, മൂലധനത്തിന് ആരെ സമീപിക്കണം, വായ്പകൾ എങ്ങനെ പ്രയോജനപ്പെടുത്തണം, സ്കീമുകളും സബ്സിഡികളും എന്തെല്ലാം തുടങ്ങിയവയിൽ വേണ്ടത്ര ധാരണയില്ല. തിരിച്ചടവ് മുടക്കൽ, ജപ്തി സാഹചര്യം തുടങ്ങിയ പ്രശ്നങ്ങളുണ്ട്.

അതിനാൽ ബാങ്ക് ഒഫ് ബറോഡ ഇക്കാര്യത്തിൽ ശ്രദ്ധ പുല‌ർത്തുന്നുണ്ട്. ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന സമീപനമാണ് സ്വീകരിക്കുന്നത്.

വർഷത്തിൽ രണ്ടാഴ്ച കാർഷിക സംരംഭകർക്ക് നല്കുന്ന ക്ലാസുകളും ഇതിന്റെ ഭാഗമാണ്. ജനപ്രതിനിധികളുടെ സാന്നിദ്ധ്യത്തിലാണ് ക്യാമ്പുകൾ നടത്തുന്നത്. ബാങ്കുകൾ നിഷ്കർഷിക്കുന്നവിധം വായ്പാതുക വിനിയോഗിച്ചാൽ നടപടികൾ സുഗമമാകും. ബാങ്ക് നല്കുന്ന തുക പിന്നീട് മറ്റ് കാര്യങ്ങൾക്ക് ചെലവിടുന്നതാണ് കടക്കെണിക്ക് ഒരു പ്രധാനകാരണം. ബാങ്കുകളുമായുള്ള ബന്ധത്തിൽ സംരംഭക‌ർ സുതാര്യത ഉറപ്പാക്കണം.

ശ്രീജിത്ത് കൊട്ടാരത്തിൽ,

സോണൽ ഹെഡ്, ജനറൽ മാനേജർ,

ബാങ്ക് ഒഫ് ബറോഡ