കുറുപ്പംപടി: കുറുപ്പംപടി സെന്റ്. കുര്യാക്കോസ് കോളേജിലെ നാഷണൽ സർവീസ് സ്കീമിന്റെ സപ്തദിന സഹവാസ ക്യാമ്പ് ഉജ്ജീവനം യൂണിവേഴ്സിറ്റി എൻ.എസ്.എസ് പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ. ഇ.എൻ. ശിവദാസൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് സെക്രട്ടറി ഫെജിൻ പോൾ, എൽദോ മത്തായി, കോളേജ് മാനേജർ ബെനി വർഗീസ്, പ്രിൻസിപ്പൽ ഡോ.സണ്ണി കുര്യാക്കോസ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഫാ. എൽദോ കെ.ജോയി എന്നിവർ സംസാരിച്ചു.