sp
സർവ്വീസിൽ നിന്ന് വിരമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ എസ്.പിയോടും അസോസിയേഷൻ ഭാരവാഹികളോടും ഒപ്പം.

ആലുവ: സർവീസിൽ നിന്ന് വിരമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് കേരള പോലീസ് അസോസിയേഷൻ, ഓഫീസേഴ്‌സ് അസോസിയേഷൻ എന്നിവയുടെ റൂറൽ ജില്ലാ കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനം ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേന ഉദ്ഘാടനം ചെയ്തു.

കെ.പി.എ റൂറൽ ജില്ലാ പ്രസിഡന്റ് പി.എ. ഷിയാസ് അദ്ധ്യക്ഷത വഹിച്ചു. ഡിവൈ.എസ്.പി വി.എസ്. നവാസ്, എം.വി. സനിൽ, എം.എം. അജിത്ത് കുമാർ, ഇ.കെ. അബ്ദുൾ ജബ്ബാർ തുടങ്ങിയവർ പ്രസംഗിച്ചു.

സബ് ഇൻസ്‌പെക്ടർമാരായ പി.ആർ. രാജേഷ്, മാത്യു അഗസ്റ്റിൻ, പി.ഡി. ബെന്നി, എ.യു. സന്തോഷ് കുമാർ, എൻ.ജെ. പോൾ, ടി.യു. ഷാജു, എ.വി. പുഷ്പ രാജൻ, സി.പി. ഒ സാബു സാം ജോർജ്ജ് തുടങ്ങിയവരാണ് വിരമിക്കുന്നത്.