padam
വിദ്യാർത്ഥികൾക്കായി നടത്തുന്ന സംസ്ഥാനതല കഥാപ്രസംഗ പരിശീലന ക്യാമ്പ് കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: വിദ്യാർത്ഥികൾക്കായുള്ള സംസ്ഥാനതല കഥാപ്രസംഗ പരിശീലന ക്യാമ്പിന് ആദ്യമായി കഥാപ്രസംഗം അരങ്ങേറിയ വടക്കുംപുറത്ത് ഗവ. യു.പി. സ്‌കൂളിൽ തുടക്കമായി. കഥാപ്രസംഗത്തിന്റെ 100 വർഷങ്ങൾ എന്ന പരിപാടിയുടെ ഭാഗമായി സംഘടിക്കുന്ന ക്യാമ്പ് കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം എ.എസ്. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ. വസന്തകുമാർ സാംബശിവൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ലീന വിശ്വൻ, പി.കെ. രമാദേവി, ഒ.കെ. കൃഷ്ണകുമാർ, പി.എസ്. ജയദേവൻ , ബെന്നി ജോസഫ്, അജിത്കുമാർ ഗോതുരുത്ത് , വി.എസ്. സന്തോഷ്, പി.വി. ടെസി, അനിലയ അമൽ, വി.എസ്. ജയപ്രകാശ്, ടി.എസ്. സന്തോഷ് , ഒ.വി. ബെനഡിക്ട് , ബി. രാധാകൃഷ്ണൻ , സദാനന്ദൻ പി.കെ., ടി.ബി. മുരളി, എം.എക്‌സ്. മാത്യു , കൈതാരം വിനോദ് കുമാർ, ടൈറ്റസ് ഗോതുരുത്ത് എന്നിവർ സംസാരിച്ചു.