ആലങ്ങാട്: ആലുവ സെന്റ് ഫ്രാൻസിസ് ഗേൾസ് എച്ച്. എസ്.എസിന്റെ ആഭിമുഖ്യത്തിൽ എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് പാനായിക്കുളം ലിറ്റിൽ ഫ്‌ളവർ എച്ച്.എസിൽ ആരംഭിച്ചു. ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി.എം. മനാഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വികസനകാര്യസമിതി ചെയർമാൻ പി.ആർ. ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് രാജീവ് ചന്ദ്രൻ, ബിനാനിപുരം എസ്.ഐ കൃഷ്ണകുമാർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ മിലി കുര്യൻ, അദ്ധ്യാപകരായ ബിനി ജോസഫ്, ബിന്ദു ആന്റണി എന്നിവർ സംസാരിച്ചു.