
ഫോർട്ട് കൊച്ചി: കൊച്ചിൻ കാർണിവൽ ആഘോഷങ്ങളുടെ പ്രധാനാകർഷണമായ പപ്പാഞ്ഞി ഒരുങ്ങുന്നു. 31ന് അർദ്ധരാത്രി 12 ന് പപ്പാഞ്ഞി യെ അഗ്നിക്കിരയാക്കുന്നത് കാണാൻ വിദേശ -സ്വദേശ വിനോദസഞ്ചാരികളടക്കം ലക്ഷങ്ങളാണ് ഫോർട്ടുകൊച്ചിയിൽ എത്താറുള്ളത്. 52 അടിയോളം ഉയരമുള്ള പപ്പാഞ്ഞിയാണ് ഫോർട്ടു കൊച്ചി പരേഡ്മൈതാനിയിലൊരുക്കുന്നത് .
പോഞ്ഞിക്കരയിൽ ഷേബലിന്റെ നേതൃത്വത്തിൽ നിർമ്മിച്ച പപ്പാഞ്ഞിയുടെ ഇരുമ്പ് കൂട് ജലയാനം -ട്രക്ക് എന്നിവ വഴിയാണ് കൊച്ചിയിലെത്തിച്ചത്. പപ്പാഞ്ഞി നിർമ്മാണ പ്രവർത്തനത്തിന് ഒരു മാസത്തെ പണിയുണ്ട്. ഇരുമ്പ് കൂട് ഒരുക്കി അതിൽ വൈക്കോലും ചാക്ക് കയർ എന്നിവ കൊണ്ട് പൊതിഞ്ഞ് അതിന് വസ്ത്രധാരണം നടത്തി മുഖമൊരുക്കുന്നതോടെയാണ് നിർമ്മാണം പുർത്തിയാകുക. രണ്ടര sൺ ഇരുമ്പ് ,500ൽ ഏറെ ചണ ചാക്ക് ,400 വൈക്കോൽ കെട്ട് ,200 മീറ്റർ തുണി ,50 കിലോയിലെറെ ചെളി , കയർ ,ഇരുമ്പ് കമ്പി തുടങ്ങിയവയാണ് വേണ്ടത്.
വിവിധ ഘട്ടങ്ങളിലായി 30 ഓളം തൊഴിലാളികൾ ഇതുമായി ബന്ധപ്പെട്ട് പ്രവർത്തി ക്കുന്നുണ്ട്. പോഞ്ഞിക്കരയിൽ ഒരുക്കിയ പപ്പാഞ്ഞിയുടെ ശരീരം , കൈ , കാൽ തുടങ്ങിയ ഏട്ടോളം ഇരുമ്പ് ഫ്രയിമാണ് മൈതാനിയിലെത്തിയത്. ക്രെയിൻ വഴി ഇവയെ യോജിപ്പിക്കും തുടർന്നാണ് വൈക്കോലും ചാക്കുമായി ശരീര രൂപമൊരുക്കുക. പിന്നാലെ ആശയവുമായി മുഖവുമൊരുങ്ങും. നാല് ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷി ക്കുന്നത്. ആദ്യഘട്ടത്തിൽ കൊച്ചി കടപ്പുറത്ത് മുളയിൽ തീർത്ത പപ്പാഞ്ഞി യാണ് ഒരുക്കാറ്. 2012 ലെ കൊച്ചിൻ ബിനാലെയോടെയാണ് കുറ്റൻ പപ്പാഞ്ഞിയെന്ന ആശയമുയർന്നത്.