ആലങ്ങാട്: കരുമാല്ലൂർ പഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിൽപ്പെടുത്തി 76 സ്ത്രീകൾക്ക് പോത്തുകുട്ടികളെ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോർജ് മേനാച്ചേരി അദ്ധ്യക്ഷനായി. സി.കെ. അയ്യപ്പൻ, എ.എം. അലി, ഡോ. ഷെറി മാത്തൻ, ഡോ. സലിം കെ. മാനിഫ്ഖാൻ എന്നിവർ സംസാരിച്ചു.